11:01pm 10 November 2026
NEWS
തന്റെ പിന്നിൽ ഇ.പി ജയരാജനാണെന്ന ആരോപണം ശരിയല്ലെന്ന് മുഹമ്മദ് ഷർഷാദ്
19/08/2025  08:30 AM IST
nila
തന്റെ പിന്നിൽ ഇ.പി ജയരാജനാണെന്ന ആരോപണം ശരിയല്ലെന്ന് മുഹമ്മദ് ഷർഷാദ്

തന്റെ പിന്നിൽ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തുവിവാദത്തിലെ പരാതിക്കാരനായ ചെന്നൈ വ്യവസായി ബി.മുഹമ്മദ് ഷർഷാദ്. പാർട്ടി കോൺഗ്രസ് സമയത്ത് സെൽഫിയെടുത്തു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനപ്പുറം ഒരു ബന്ധവും ജയരാജനുമായി ഇല്ലെന്നാണ് ഷർഷാദിന്റെ നിലപാട്. തോമസ് ഐസക്കിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും  മുഹമ്മദ് ഷർഷാദ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തുമായുള്ള ഇടപാടുകൾക്കു തെളിവുണ്ടെന്നാണ് ഷർഷാദ് പറയുന്നത്. ശ്യാംജിത്തുമായി 2016 മുതലുള്ള വാട്സാപ് ചാറ്റ് കയ്യിലുണ്ടെന്നും ഷർഷാദ് വ്യക്തമാക്കുന്നു.  ആരോപണം പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. കത്ത് ഞാൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതാണെന്നു പാർട്ടിപ്പത്രം വെറുതേ ആരോപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img